തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജില്‍ 2025-26 വര്‍ഷത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ഹിസ്റ്ററി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്‌സ്, കെമിസ്ട്രി, പൊളിറ്റിക്‌സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവരുടെ അഭാവത്തില്‍ ഉയര്‍ന്ന മാര്‍ക്കുള്ളവരെയും പരഗണിക്കും. അപേക്ഷകര്‍ എറണാകുളം കൊളീജിയറ്റ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പേര് റജിസ്റ്റര്‍ ചെയ്തവരായിരിക്കണം. മെയ് 17നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.