അതിഥി അധ്യാപക ഒഴിവ് – ഇന്റര്‍വ്യു

തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. ഹിന്ദി വിഭാഗത്തില്‍ മെയ് 26നും, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവയില്‍ 27നും, കൊമേഴ്‌സ്, ഇംഗ്ലീഷ്, സംസ്‌കൃതം, ഹിസ്റ്ററി എന്നിവയില്‍ 28നും, സുവോളജി, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ ജൂണ്‍ മൂന്നിനുമാണ് ഇന്റര്‍വ്യു. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ റജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി അതാത് ദിവസം രാവിലെ 10ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.