പ്രിയരേ,
ലോകം കണ്ട എക്കാലത്തേയും ഏറ്റവും വലിയ മനുഷ്യനിർമ്മിത ദുരന്തമായ ഹിരോഷിമ – നാഗസാക്കി യുദ്ധഭീകരത ഓർമ്മപ്പെടുത്താനും, എല്ലാത്തരം violence നുമെതിരെ ശക്തമായ നിലപാടുറപ്പിക്കാനും, ജീവിതം ശാന്തസുന്ദരമാക്കുവാൻ പ്രതിജ്ഞയെടുക്കാനും നാളെ നാം ഒത്തുചേരുന്നു. ഇംഗ്ലീഷ് വിഭാഗം ഫിലിം ക്ലബ്ബ് കൊട്ടക സംഘടിപ്പിക്കുന്ന സൗജന്യ ചലച്ചിത്രപ്രദർശനം Grave of the fireflies നാളെ August7, ബുധൻ ഉച്ചയ്ക്ക് 2.45 ന് കോളേജ് സെമിനാർ ഹാളിൽ വച്ച് നടക്കുന്നു. ഇതിലേക്ക് ഏവർക്കും ഹൃദയപൂർവ്വ സ്വാഗതം 🙏🏼