വായനാദിനം

ഡി.ബി കോളേജ് തലയോലപ്പറമ്പ് എൻ എസ് എസ് യൂണിറ്റിന്റെ (13)ആഭിമുഖ്യത്തിൽ വായനാദിനം ആഘോഷിച്ചു . വൈസ് പ്രിൻസിപ്പൽ ഡോ. നിഷ ടീച്ചർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മലയാള വിഭാഗം അധ്യക്ഷ ഡോ.മഞ്ജു വി ആശംസ അർപ്പിച്ചു. തുടർന്ന് കുട്ടികൾക്കായി പുസ്തകപരിചയവും ക്വിസ് മത്സരവും നടന്നു. ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനദാനവും നടത്തി. കുട്ടികൾ തയ്യാറാക്കിയ ബുക്ക് മാർക്കുകൾ കോളേജിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിതരണം നടത്തുകയും ചെയ്തു.