അതിഥി അധ്യാപക ഒഴിവ്

വാക്ക് ഇന്‍ ഇന്റര്‍വ്യു

തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജില്‍ വിവിധ വിഷയങ്ങളില്‍
വാക്ക് ഇന്‍ ഇന്റര്‍വ്യു അതിഥി അധ്യാപകരുടെ ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. ഇംഗ്ലീഷ് വിഭാഗത്തില്‍ മെയ് 20 നും, ഹിസ്റ്ററി, ഇക്കണോമിക്‌സ് എന്നിവയില്‍ 25 നും, ഹിന്ദി, പൊളിറ്റിക്‌സ് എന്നിവയില്‍ 26 നും, കൊമേഴ്‌സ്, സംസ്‌കൃതം എന്നിവയില്‍ 30 നും, സുവോളജി വിഭാഗത്തില്‍ 28 നും, സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ 29 നും ആണ് ഇന്റര്‍വ്യു. എറണാകുളം കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി അതാത് ദിവസം രാവിലെ 10ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണം.